പുഴയിലും കായലിലും മാലിന്യം തള്ളുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ

single-img
20 September 2017

പുഴയും കായലും തടാകങ്ങളും ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ തടവുശിക്ഷ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡാം സെഫ്റ്റി നിയമത്തില്‍ ഭേദഗതി കൊണ്ടുവരും.

മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം പിഴയും ശിക്ഷ നല്‍കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ജലവകുപ്പിന്റെ ശിപാര്‍ശയെ തുര്‍ന്നാണ് മന്ത്രിസഭാ യോഗത്തിന്റെ നിര്‍ണായക തീരുമാനം. ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ പുഴയും തോടുകളും മാലിന്യ വിമുക്തമാക്കുന്ന നടപടികള്‍ പുരോഗമിച്ചുവരികയാണ്.

എന്നാല്‍ ഈ നിയമം കൊണ്ടു വരുന്നതിനു മുമ്പ് മറ്റ് ചില കടമ്പകള്‍ കൂടിയുണ്ട്. ഡാം സേഫ്റ്റി അതോറിറ്റിയുമായുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയ ശേഷമേ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിയൂ. അതിനു ശേഷമായിരിക്കും ഓര്‍ഡിനന്‍സ് കൊണ്ടു വരിക.