ഐക്യരാഷ്ട്രസഭക്കെതിരെ കടുത്ത വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

single-img
19 September 2017

ഐക്യരാഷ്ട്രസഭക്കെതിരെ കടുത്ത വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കെടുകാര്യസ്ഥതയും പ്രശ്‌നങ്ങളും കാരണം ഐക്യരാഷ്ട്ര സഭ അതിന്റെ പൂര്‍ണ്ണമായ കരുത്തില്‍ എത്തുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലെ കന്നിപ്രസംഗത്തിലാണ് വിമര്‍ശനം.

ഉദ്യോഗസ്ഥവാഴ്ചയില്‍ നിന്ന് മാറി, ജനങ്ങളിലേക്ക് ശ്രദ്ധിക്കണം. സമാധാനം ഉറപ്പാക്കാന്‍ ചിലവാക്കുന്ന തുകയുടെ 28.5 ശതമാനവും അമേരിക്കയാണ് വഹിക്കുന്നത്, ഇത് ആനുപാതികമല്ല. പോരായ്മകള്‍ പരിഹരിക്കാന്‍ ഒരുമിച്ച് നീങ്ങാമെന്നും ട്രംപ് പറഞ്ഞു. വടക്കന്‍ കൊറിയക്കെതിരെ നടപടിയെടുക്കാന്‍ ഐക്യരാഷ്ട്രസഭ മടിക്കുന്നുവെന്ന് അമേരിക്കയുടെ യു എന്‍ അംബാസഡര്‍ നിക്കി ഹെയ!ലിയും വിമര്‍ശിച്ചു.