യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മഴയെ ​തു​ട​ർ​ന്നു ചി​ല ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി: ട്രെയിൻ സമയത്തിലും മാറ്റം

single-img
19 September 2017

വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ന​ത്ത മഴയെ ​തു​ട​ർ​ന്നു ചി​ല ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി. ഈ ​മാ​സം 20നും 22​നും ഗോ​ഹ​ട്ടി​യി​ൽ​നി​ന്നു പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന ഗോ​ഹ​ട്ടി- തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സു​ക​ൾ റ​ദ്ദാ​ക്കി. 24ന് ​ഉ​ച്ച​യ്ക്ക് 12.40ന് ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം- ഗോ​ഹ​ട്ടി എ​ക്സ്പ്ര​സും റ​ദ്ദാ​ക്കി.

കേ​ര​ള​ത്തി​ലെ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​മ്പ​ല​പ്പു​ഴ​യി​ൽ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ ന​ട​ക്കു​ന്ന​തി​നാ​ൽ ചൊ​വ്വാ​ഴ്ച സ​ർ​വീ​സ് ന​ട​ത്തേ​ണ്ട കൊ​ല്ലം- എ​റ​ണാ​കു​ളം മെ​മു (ആ​ല​പ്പു​ഴ വ​ഴി), എ​റ​ണാ​കു​ളം- കൊ​ല്ലം മെ​മു ( കോ​ട്ട​യം വ​ഴി) റ​ദ്ദാ​ക്കി. എ​റ​ണാ​കു​ളം- കാ​യം​കു​ളം പാ​സ​ഞ്ച​ർ ( ആ​ല​പ്പു​ഴ വ​ഴി) യാ​ത്ര ആ​ല​പ്പു​ഴ​യി​ൽ അ​വ​സാ​നി​പ്പി​ക്കും. കാ​യം​കു​ളം- എ​റ​ണാ​കു​ളം ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് സ​ർ​വീ​സ് ആ​രം​ഭി​ക്കും.

തി​രു​വ​ന​ന്ത​പു​രം- ലോ​ക്മാ​ന്യ​തി​ല​ക് നേ​ത്രാ​വ​തി എ​ക്സ്പ്ര​സ് ഒ​ന്ന​ര​മ​ണി​ക്കൂ​ർ വൈ​കി പു​റ​പ്പെ​ടും. തി​രു​നെ​ൽ​വേ​ലി- ജാം​ന​ഗ​ർ ട്രെ​യി​ൻ ഹ​രി​പ്പാ​ട്ട് ഒ​രു മ​ണി​ക്കൂ​ർ പി​ടി​ച്ചി​ടു​മെ​ന്നും റെ​യി​ൽ​വേ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.