സൈക്കോളജിക്കല്‍ തന്ത്രവുമായി ‘രാമലീല’യുടെ അണിയറ പ്രവര്‍ത്തകര്‍

single-img
19 September 2017

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ പ്രത്യേക അനുമതിയോടെ അച്ഛന് ബലിയിടാന്‍ എത്തിയ നടന്‍ ദിലീപിന്റെ മുഖം ആരും മറന്നിട്ടുണ്ടാകില്ല. അതിപ്പോള്‍ മാര്‍ക്കറ്റിംഗ് തന്ത്രമായി മാറ്റിയിരിക്കുകയാണ് ദിലീപിന്റെ പുതിയ ചിത്രമായ രാമലീലയുടെ അണിയറ പ്രവര്‍ത്തകര്‍.

സൈക്കോളജിക്കല്‍ തന്ത്രം തന്നെയാണ് ഇവര്‍ പയറ്റിയിരിക്കുന്നത്. അച്ഛന് ബലിയിടുന്ന ദിലീപിന്റെ ചിത്രവുമായി ഇവര്‍ രാമലീലയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. പ്രതിസന്ധികളെ തരണം ചെയ്ത് വിജയത്തിന്റെ വെന്നിക്കൊടി പാറിക്കാന്‍ ജനപ്രിയ നായകന്റെ ‘രാമലീല’ ഈ മാസം 28 ന് തിയറ്ററുകളില്‍ എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.

പോസ്റ്ററിനെ കളിയാക്കി കൊണ്ട് നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. തിയറ്ററില്‍ ആളെ കയറ്റാനുള്ള സൈക്കോളജിക്കല്‍ മൂവാണ് പോസ്റ്ററിന് പിന്നിലെന്നാണ് ഒരു കമന്റ്. ടോമിച്ചന്‍ മുളകുപാടം വേറെ ലെവലാണെന്ന് മറ്റൊരു കമന്റ്. ഒപ്പം ട്രോളുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.