ഇടുക്കിയില്‍ 16 വയസ്സുകാരിയെ 17 വയസ്സുകാരന്‍ ഗര്‍ഭിണിയാക്കി: പോലീസ് കേസെടുത്തു

single-img
19 September 2017

മറയൂര്‍: ഇടുക്കി മറയൂരിലെ ആദിവാസി കോളനിയില്‍ 16 വയസ്സുകാരിയെ 17 വയസ്സുകാരന്‍ ഗര്‍ഭിണിയാക്കിയതായി പരാതി. ചെന്നൈയിലെ ചൈല്‍ഡ് ലൈന്‍ഓഫീസില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇടുക്കിയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.

ഇതേ തുടര്‍ന്ന് ഇടുക്കി വനിതാ സെല്‍ എസ്.ഐ. പി.എം സൈനബ മറയൂരിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. അയല്‍വാസികളായ ഇവര്‍ പ്രണയത്തിലായിരുന്നുവെന്നും ഇരു കുടുംബങ്ങള്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

സംഭവത്തില്‍ 17 വയസ്സുകാരനെതിരേ മറയൂര്‍ പോലീസ് കേസെടുത്തു. മൂന്നാര്‍സി.ഐ. സാം ജോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.