പൊലീസ് പ്രതികളുടെ തല്ലുകൊള്ളാന്‍ നില്‍ക്കരുതെന്ന് ഹൈക്കോടതി

single-img
19 September 2017

കസ്റ്റഡിയിലെടുക്കുന്ന പ്രതികള്‍ പൊലീസിനെ ആക്രമിച്ചു രക്ഷപ്പെടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള ബാധ്യതയും അധികാരങ്ങളും പൊലീസിനുണ്ടെന്ന് ഹൈക്കോടതി. മര്‍ദിച്ച് ഒതുക്കണം എന്നല്ല, പ്രതികളുടെ ഭാഗത്തുനിന്നുള്ള മര്‍ദനം ഉണ്ടായാല്‍ അവരെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി ലോക്കപ്പിനുള്ളിലാക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പൊലീസിനു സ്വീകരിക്കാം.

അതാതു സാഹചര്യങ്ങള്‍ക്കൊത്തുവേണം പ്രവര്‍ത്തിക്കാനെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ നിര്‍ദേശത്തെ ദുരുപയോഗം ചെയ്യുകയല്ല വേണ്ടതെന്നും കോടതി വ്യക്തമാക്കി. പൊലീസ് സ്റ്റേഷനില്‍ ആരെങ്കിലും അതിക്രമം കാട്ടിയാല്‍ ബലംപ്രയോഗിച്ചു നിയന്ത്രിക്കണമെന്നും തല്ലുകൊള്ളാന്‍ പൊലീസ് നില്‍ക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.

മനുഷാവകാശ പ്രശ്‌നമാകില്ലേ എന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിനു സാഹചര്യത്തിനൊത്തു പ്രവര്‍ത്തിക്കാമെന്നും കോടതി വ്യക്തമാക്കി. അന്തിക്കാട് പൊലീസിനു പ്രതികളുടെ മര്‍ദനമേറ്റ കേസിലാണു ഹൈക്കോടതിയുടെ നിരീക്ഷണം.