ഇന്ധനവില കൊള്ളക്കെതിരെ അണിചേരാം: ‘ഇ വാര്‍ത്ത’ പ്രതിഷേധ ക്യാംപെയ്ന്‍

single-img
18 September 2017

പെട്രോള്‍ ഡീസല്‍ വില വര്‍ധനമൂലം രാജ്യത്തെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണ്. രാഷ്ട്രീയ നേതാക്കളും പ്രതിപക്ഷ പാര്‍ട്ടികളും അവരുടെ പ്രതിഷേധം വെറും വാക്കുകളില്‍ മാത്രം ഒതുക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ധന വില വര്‍ധനവിനെതിരെ കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ‘ഇ വാര്‍ത്ത’ (http://www.evartha.in/) പ്രതിഷേധ ക്യാംപെയിന്‍ സംഘടിപ്പിക്കുന്നത്.

സോഷ്യല്‍ മീഡിയ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ആളുകളെ ഉള്‍പ്പെടുത്തി വലിയ പ്രതിഷേധമാണ് ‘ഇ വാര്‍ത്ത’ ഉദ്ദേശിക്കുന്നത്. പ്രതിഷേധ പ്രകടനങ്ങള്‍ക്കും ഹര്‍ത്താലുകള്‍ക്കും ഒക്കെ ഉള്ളതിനെക്കാള്‍ ശക്തിയാണ് ഇന്ന് സോഷ്യല്‍ മീഡിയയുടെ പ്രതിഷേധത്തിന് ഉള്ളത്.

അതുകൊണ്ടുതന്നെയാണ് സാമൂഹിക പ്രതിബദ്ധത എന്ന നിലയില്‍ ഇത്തരത്തില്‍ ഒരു പ്രതിഷേധത്തിന് ‘ഇ വാര്‍ത്ത’ ലക്ഷ്യമിടുന്നത്. ‘ഇന്ധനവില  കൊള്ളക്കെതിരെ അണിചേരാം’ എന്ന പോസ്റ്റര്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തും ‘ഇ വാര്‍ത്ത’യുടെ വെബ്‌സൈറ്റില്‍ വോട്ട് രേഖപ്പെടുത്തിയും നിങ്ങള്‍ക്ക് പ്രതിഷേധം രേഖപ്പെടുത്താം.

ഒരാഴ്ചക്കുള്ളില്‍ കേരളത്തിലെ 25 ലക്ഷം പേരുടെയെങ്കിലും വോട്ടുകള്‍ രേഖപ്പെടുത്തിയ ശേഷം ഇതൊരു പരാതിയായി പെട്രോളിയം മന്ത്രാലയത്തിനും, പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും അയച്ച് കേരളത്തിന്റെ പ്രതിഷേധം കേന്ദ്ര ശ്രദ്ധയില്‍ കൊണ്ടുവരിക എന്ന ഉദ്ധ്യമവും ഇതിനുണ്ട്.

പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ വന്നാല്‍ വില 22 ശതമാനമെങ്കിലും കുറയും. ജിഎസ്ടിയുടെ താഴ്ന്ന നിരക്ക് കൂടി ഏര്‍പ്പെടുത്തിയാല്‍ വില പകുതി വരെ കുറഞ്ഞേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ നിങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തി പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാനുള്ള ഈ സംരഭത്തില്‍ അണിചേരൂ…

 

 


[poll id=”5″]

[poll id=”4″]

അയല്‍ രാജ്യങ്ങളേക്കാള്‍ ഇന്ധനവിലയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യയാണ്. പെട്രോളിയം പ്ലാനിങ് ആന്റ് ആനാലിസിസ് സെല്ലിന്റെ സെപ്തംബര്‍ 1 ലെ കണക്കുകള്‍ പ്രകാരം സാമ്പത്തികമായി ഇന്ത്യയേക്കാള്‍ പിന്നോക്കം നില്‍ക്കുന്ന അയല്‍ രാജ്യങ്ങളേക്കാള്‍ 30 രൂപയോളം കൂടുതലാണ് ഇന്ത്യയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില.