സ്മാര്‍ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി

single-img
18 September 2017

കൊച്ചി: സ്മാര്‍ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന പുരോഗതി വിലയിരുത്തല്‍ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതികളുടെ നടത്തിപ്പ് ഇപ്പോള്‍ പുറകിലാണ്. പദ്ധതികള്‍ ഗൗരവത്തോടെ അവലോകനം ചെയ്ത് പദ്ധതി നടത്തിപ്പില്‍ മുന്നേറ്റമുണ്ടാക്കാനുള്ള നടപടികളെടുത്തിട്ടുണ്ട്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.