പിറന്നാള്‍ ദിനത്തില്‍ കര്‍ഷകര്‍ അയച്ച സമ്മാനം കണ്ട് പ്രധാനമന്ത്രി ഞെട്ടി

single-img
18 September 2017

ഹൈദരാബാദ്: രാജ്യത്തെ കര്‍ഷകരുടെ ദുരിതം കണ്ടില്ലെന്നു നടിച്ച് പിറന്നാള്‍ ആഘോഷം ആര്‍ഭാടമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പ്രതിഷേധവുമായി കര്‍ഷകര്‍. മോദിയ്ക്ക് 68 പൈസയുടെ ചെക്ക് അയച്ചുകൊണ്ടാണ് ആന്ധ്രയില്‍ കര്‍ഷകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന രായലസീമ സഗുനീതി സാധനാ സമിതി (ആര്‍ എസ് എസ് എസ്)അവരുടെ പ്രതിഷേധം അറിയിച്ചത്.

മേഖലയിലെ നാല് ജില്ലകളില്‍ നിന്നുള്ള കര്‍ഷകരാണ് 68 പൈസ തുകയായി എഴുതിയ 400 ചെക്കുകള്‍ മോദിക്ക് അയച്ചുകൊടുത്ത് കാര്‍ഷിക പ്രതിസന്ധിയെ കുറിച്ച് അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 67ാം ജന്മദിനത്തില്‍ ആന്ധ്രാപ്രദേശില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത സമ്മാനമായിരുന്നു.

രാജ്യത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണ് രായലസീമ. കൃഷ്ണ, പെന്ന നദികള്‍ ആന്ധ്രയില്‍ കൂടിയാണ് ഒഴുകുന്നതെങ്കിലും കുര്‍ണൂല്‍, അനന്ത്പൂര്‍, ചിറ്റൂര്‍, കഡപ്പ ജില്ലകളില്‍ കടുത്ത ജലദൗര്‍ലഭ്യമാണ് അനുഭവപ്പെടുന്നത്. ഥാര്‍ മരുഭൂമി കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന പ്രദേശമാണ് അനന്ത്പൂര്‍.

രായലസീമയ്ക്ക് രാഷ്ട്രീയ സ്വാധീനം അത്രയില്ലാത്തതിനാല്‍ തന്നെ രാഷ്ട്രീയക്കാര്‍ക്ക് കാര്‍ഷിക പ്രതിസന്ധി പരിഹരിക്കണമെന്ന് വലിയ താല്‍പര്യമൊന്നും ഇല്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും പ്രതിപക്ഷ നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയും രായലസീമയില്‍ നിന്നുള്ളവരായിട്ടും അവര്‍ മേഖലയെ ശ്രദ്ധിക്കുന്നില്ല.

54 നിയസമഭാ സീറ്റുകള്‍ മാത്രമാണവിടെ ഉള്ളതെന്നതാണ് ഇതിന് മറ്റൊരു കാരണം. തീരദേശത്താണ് കൂടുതല്‍ സീറ്റുകളെന്നതിനാല്‍ ആ മേഖലയ്ക്കാണ് ഇരുവരും പ്രാധാന്യം നല്‍കുന്നതെന്നും ആര്‍ എസ് എസ് എസ് ആരോപിക്കുന്നു. അതേസമയം ഒരുമിച്ച് നിന്ന് കാര്‍ഷിക പ്രശ്‌നം കേന്ദ്രശ്രദ്ധയില്‍ പെടുത്താനാണ് ഇവരുടെ നീക്കം.