പാവം ധോണി: വിമാനത്താവളത്തില്‍ നിലത്ത് കിടന്നുറങ്ങി

single-img
18 September 2017

തോള്‍ ബാഗ് തലയിണയാക്കി വച്ച് കിടക്കുന്ന ധോണി. ചുറ്റും ഹര്‍ദ്ദീക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, വിരാട് കോഹ്‌ലി, ജസ്പ്രീത് ബൂമ്ര എന്നിവരും. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സംഭവം എന്താണെന്നോ?.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുശേഷം ചെന്നൈ വിമാനത്താവള ലോഞ്ചില്‍ വിമാനത്തിനായി കാത്തിരിക്കുന്നതിനിടയില്‍ ധോണി ഉറങ്ങിയതാണ്. കിട്ടിയ സ്ഥലത്ത് കിടന്ന ധോണിയുടെ ചിത്രം ബിസിസിഐ യാണ് പോസ്റ്റ് ചെയ്തത്.

പരമ്പരയില്‍ 1-0 ലീഡെടുത്തശേഷം ഇങ്ങനെയാണ് വിശ്രമിക്കേണ്ടത് എന്നതാണ് ബിസിസിഐ ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. നേരത്തെ ശ്രീലങ്കക്കെതിരായ പരമ്പരക്കിടെ കാണികളുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് കളി നിര്‍ത്തിവച്ചപ്പോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങിയ ധോണി ഏറെ ശ്രദ്ധ നേടിയിരുന്നു.