“കളക്ടര്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു: അതോടെ മഴയും പോയി”

single-img
18 September 2017

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഈ ഒരു വാര്‍ത്ത ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ സന്തോഷത്തിലാക്കുന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആകെ അങ്കലാപ്പിലായിരിക്കുന്നത് ജില്ലാ കളക്ടര്‍മാരാണ്.

കാരണം സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചതോടെ ഇന്നലെ വരെ കോരിച്ചൊരിഞ്ഞിരുന്ന പെരുമഴ ഇന്ന് ഒരു തുള്ളിപോലും പെയ്തില്ല. മാത്രമല്ല നല്ല വെയിലും. (എല്ലാ ജില്ലകളിലേയും കാര്യമല്ല). ഇതോടെ സോഷ്യല്‍മീഡിയയിലെല്ലാം കളക്ടര്‍മാര്‍ക്ക് ട്രോളോടു ട്രോളാണ്.

പണ്ടൊക്കെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായിരുന്നു ഇത്തരത്തില്‍ നാണംകെട്ടു കൊണ്ടിരുന്നത്. അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക് സാധ്യതയെന്ന് ഇവര്‍ പറഞ്ഞാല്‍ പിന്നെ മഴയെ പെയ്യില്ലെന്നാണ് പൊതുവെയുള്ള സംസാരം. അതിപ്പോഴും അങ്ങനെയൊക്കെ തന്നെയാണെങ്കിലും ചിലപ്പോഴൊക്കെ മാറ്റം വരാറുണ്ട്.

താഴത്തെ ട്രോള്‍ മഴ പെയ്യുന്ന ജില്ലകളിലെ കളക്ടര്‍മാര്‍ക്കുള്ളത്