ഓട്ടോറിക്ഷാ ഉടമയുടെ ഭാര്യയായ 26കാരിയെ ശീതളപാനീയത്തില്‍ മയക്കുമരുന്നു നല്‍കി ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: ഡ്രൈവര്‍ അറസ്റ്റില്‍

single-img
18 September 2017

ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവ് മുതലാളിയുടെ ഭാര്യയായ 26കാരിയെ ബലാത്സംഗം ചെയ്തു. ഓട്ടോ കേടായെന്നും നന്നാക്കാന്‍ പണം വേണമെന്നും ആവശ്യപ്പെട്ട് രണ്ട് മാസം മുമ്പാണ് ഓട്ടോ ഉടമയുടെ ഭാര്യയെ ഡ്രൈവറായ സര്‍ത്താജ് വിളിച്ചു വരുത്തുന്നത്.

പണം നല്‍കാന്‍ സര്‍ത്താജിനെ കാണാനെത്തിയ ഇവരെ ശീതളപാനീയം കഴിക്കാന്‍ ക്ഷണിച്ചു. മയക്കു മരുന്നു ചേര്‍ത്തതറിയാതെ പാനീയം കഴിച്ച സ്ത്രീയെ സര്‍ത്താജ് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനിടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രതി ഫോണില്‍ സൂക്ഷിക്കുകയും ചെയ്തു.

എന്നാല്‍ ഇതൊന്നും അറിയാതിരുന്ന യുവതിക്ക് ബോധംവന്ന് ഉണര്‍ന്നപ്പോള്‍ ഓട്ടോയിലായിരുന്നു എന്ന ഓര്‍മ്മ മാത്രമെ ഉള്ളൂ. മയക്കത്തില്‍ സംഭവിച്ചതിനെ കുറിച്ച് വ്യക്തതയില്ലാതിരുന്നതിനാല്‍ അന്ന് പോലീസില്‍ പരാതി നല്‍കിയില്ല. പിന്നീടാണ് സര്‍ത്താജ് യുവതിയെ നിരന്തരം വിളിച്ചു തുടങ്ങിയത്.

നഗ്ന ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും ലൈംഗിക ബന്ധത്തിന് സഹകരിച്ചില്ലെങ്കില്‍ വീഡിയോ ഭര്‍ത്താവിന് അയച്ചു കൊടുക്കുമെന്നും സര്‍ത്താജ് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിക്ക് വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് ഇയാള്‍ വീഡിയോ ഭര്‍ത്താവിന് അയച്ചു കൊടുക്കുകയും ചെയ്തു.

തുടര്‍ന്ന് പരാതിയുമായി യുവതിയും ഭര്‍ത്താവും പോലീസിനെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ഗജ്ധര്‍ബന്ധ് സ്വദേശിയായ സര്‍ത്താജ് ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തു. മുബൈ മാലാഡിലാണ് സംഭവം.