ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം: യേശുദാസ് ക്ഷേത്രം അധികൃതര്‍ക്ക് അപേക്ഷ നല്‍കി

single-img
17 September 2017

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗായകന്‍ കെ.ജെ. യേശുദാസ് ക്ഷേത്രം അധികൃതര്‍ക്ക് അപേക്ഷ നല്‍കി. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശനാണ് പ്രത്യേക ദൂതന്‍ വഴി യേശുദാസ് ഇന്നലെ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

വിജയദശമി ദിവസമായ ഈ മാസം മുപ്പതിന് ദര്‍ശനം നടത്താന്‍ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തു നല്‍കിയത്. യേശുദാസിന്റെ അപേക്ഷയില്‍ നാളെ ചേരുന്ന ക്ഷേത്രം എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശന്‍ അറിയിച്ചു. ദര്‍ശനം അനുവദിക്കുന്ന കാര്യത്തില്‍ ക്ഷേത്രം തന്ത്രിയുടെ അഭിപ്രായവും യോഗം തേടും.

സാധാരണഗതിയില്‍ ഹിന്ദുമത വിശ്വാസികളെയാണ് ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാറുള്ളത്. എന്നാല്‍ വിദേശികളും മറ്റും ക്ഷേത്രത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ അനുവാദത്തോടെ പ്രവേശിച്ചു വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ യേശുദാസിനും പ്രവേശനം അനുവദിക്കാനാണ് സാദ്ധ്യത.