അടുത്ത വര്‍ഷം അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് വിഎച്ച്പി

single-img
17 September 2017

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് വിഎച്ച്പി അന്താരാഷ്ട്ര ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയ്ന്‍. ദില്ലിയില്‍ നടന്ന രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്ര ജെയ്ന്‍.

രാമ ജന്മഭൂമി പ്രസ്ഥാനത്തിന്റെ വിവിധ ഘട്ടങ്ങളിലായി 16 കോടി ആളുകളാണ് പങ്കാളികളായത്. ഇത് ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനങ്ങളിലൊന്നായി മാറിയെന്നും ജെയ്ന്‍ പറഞ്ഞു. ഹൈന്ദവ നവോത്ഥാനവും ഹിന്ദുക്കളുടെ ആത്മാഭിമാനവും രാജ്യത്തിന്റെ യശസും ഇതിലൂടെ വര്‍ധിച്ചു.

രാമ ജന്മഭൂമി പ്രസ്ഥാനത്തിലൂടെ ഇന്ത്യ കാവിയുഗത്തിലേക്ക് പ്രവേശിച്ചതായും വരുന്ന വര്‍ഷം ക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്നും സുരേന്ദ്ര ജെയ്ന്‍ വ്യക്തമാക്കി. കഴിഞ്ഞപൊതുതെരഞ്ഞെടുപ്പില്‍ കേന്ദ്രത്തിലും ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നത് രാമക്ഷേത്രവിഷയമാണെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും യുപി മുഖ്യമന്ത്രി യോഗി ആതിദ്യനാഥിനെയും സുരേന്ദ്ര ജെയ്ന്‍ ഓര്‍മ്മപ്പെടുത്തി.