ഇന്നത്തെ പരീക്ഷകൾ എല്ലാം മാറ്റി: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

single-img
17 September 2017


കാലി​ക്ക​റ്റ്, മ​ഹാ​ത്മാഗാ​ന്ധി, ക​ണ്ണൂ​ർ, കു​സാ​റ്റ്, ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഇന്ന് ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി. സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. പു​തി​യ പ​രീക്ഷാ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഇന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ച് പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഇന്നലെ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. പ്ര​ഫ​ഷ​ണ​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മാ​ണ്.

സംസ്ഥാനത്ത് പരക്കേ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പോലീസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ, ദുരന്ത നിവാരണ സേന എന്നിവയ്ക്കാണ് നിര്‍ദേശം നല്‍കിയത്. സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെങ്ങും അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും വ്യാപകമായ സാഹചര്യത്തില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ വിനോദ സഞ്ചാരത്തിനായി പോകുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.