തൃശൂരില്‍ വാഹനാപകടത്തില്‍ അസിസ്റ്റന്റ് കമ്മീഷണറുടെ ഭാര്യ മരിച്ചു

single-img
17 September 2017

തൃശൂര്‍ മുരിങ്ങൂര്‍ കോട്ടമുറിയില്‍ കാര്‍ ലോറിക്ക് പിന്നിലിടിച്ച് അസിസ്റ്റന്റ് കമ്മീഷണറുടെ ഭാര്യ മരിച്ചു. തൃശൂര്‍ സിറ്റി പോലീസ് സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ സിനോജിന്‍െ ഭാര്യ സംഗീത (38) ആണ് മരിച്ചത്. അപകടത്തില്‍ സിനോജിനും അച്ഛനും അമ്മയ്ക്കും പരിക്കേറ്റു.

ചേര്‍ത്തലയില്‍ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം പുതുക്കാടുള്ള വീട്ടിലേക്കു മടങ്ങവേ ശനിയാഴ്ച രാത്രി 8.40നാണ് അപകടം സംഭവിച്ചത്. സിനോജാണ് കാര്‍ ഓടിച്ചിരുന്നത്. ഉടന്‍ തന്നെ എല്ലാവരേയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സംഗീത മരിച്ചു.