സൗദി അറേബ്യയിലെ സ്‌കൂളുകള്‍ നാളെ തുറക്കും

single-img
17 September 2017

മൂന്ന് മാസത്തിലധികം നീണ്ട വേനലവധിക്ക് ശേഷം സൗദി അറേബ്യയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ നാളെ തുറക്കും. എല്ലാ വിദ്യാലയങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അറുപത് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് സ്‌കൂളുകളിലെത്തുക.

ഒരുക്കങ്ങള്‍ മക്ക മേഖല വിദ്യാഭ്യാസ മേധാവി മുഹമ്മദ് ബിന്‍ മഹ്ദി അല്‍ഹാരിസി പരിശോധിച്ചു. സ്‌കൂള്‍ നാളെ തുറക്കുന്നതോടെ കടകളിലും തിരക്കേറെയുണ്ട്. റോഡുകളില്‍ തിരക്കേറുന്ന സാഹചര്യത്തില്‍ ട്രാഫിക് വിഭാഗവും ജാഗ്രതയിലാണ്.