സംസ്ഥാനത്ത് കനത്ത മഴ: നാല് ജില്ലകളില്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം

single-img
17 September 2017

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇതേത്തുടര്‍ന്ന് നാല് ജില്ലകളില്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. വയനാട്, കോഴിക്കോട്, കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവര്‍ക്കാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ അപകടസാധ്യതകള്‍ കണക്കിലെടുത്താണ് നടപടി. കനത്ത മഴ രണ്ട് ദിവസംകൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.