ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതായ വജ്രമുത്തുകള്‍ കണ്ടെത്തി

single-img
16 September 2017

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍നിന്നും കാണാതായ വജ്ര മുത്തുകള്‍ കണ്ടെത്തി. ഐ.ജി. എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് കാണാതായ വജ്രകല്ലുകള്‍ കണ്ടെത്തിയത്. ക്ഷേത്രത്തില്‍ നിന്നു തന്നെയാണ് ക്രൈംബ്രാഞ്ച് വജ്ര മുത്തുകള്‍ കണ്ടെടുത്തത്.

വിഗ്രഹത്തില്‍ ചാര്‍ത്തുന്ന പൂമാലകള്‍ അഴിച്ചെടുത്തപ്പോള്‍ മാലയിലേയും മുത്തുക്കുടകളിലേയും വജ്രം അടര്‍ന്നുപോയതെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കാണാതായ 26 മുത്തുകളില്‍ 12 എണ്ണമാണ് കണ്ടെത്തിയത്. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് കണ്ടെത്തലോടെ വലിയ വിവാദത്തിനാണ് തിരശീല വീണത്.