ഹോണ്ട കാറുകളുടെ വില കൂട്ടി

single-img
15 September 2017

ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ടയും വിവിധ മോഡലുകളുടെ വില ഉയര്‍ത്തി. ചരക്ക്‌സേവന നികുതിയില്‍ (ജി.എസ്.ടി.) ഇടത്തരം കാറുകളുടെയും ആഡംബര കാറുകളുടെയും സെസ് രണ്ടു ശതമാനം മുതല്‍ ഏഴ് ശതമാനം വരെ ഉയര്‍ത്തിയ സാഹചര്യത്തിലാണിത്.

ഹോണ്ട സിറ്റി, ബി.ആര്‍.വി, സി.ആര്‍.വി. എന്നീ മോഡലുകളുടെ വിലയാണ് ഹോണ്ട കൂട്ടിയിരിക്കുന്നത്. 7,003 രൂപ മുതല്‍ 89,069 രൂപ വരെയാണ് വിലവര്‍ധന. ഹോണ്ട സിറ്റിയുടെ വില 7,003 രൂപ മുതല്‍ 18,791 രൂപ വരെ ഉയരും. എസ്.യു.വി. വിഭാഗത്തിലുള്ള ബി.ആര്‍.വി.യുടെ വിലയാകട്ടെ 12,490 രൂപ മുതല്‍ 18,242 രൂപ വരെയും സി.ആര്‍.വി.യുടേത് 75,304 രൂപ മുതല്‍ 89,069 രൂപ വരെയും ഉയരും.

ജി.എസ്.ടി.യില്‍ കാറുകള്‍ക്ക് 28 ശതമാനമാണ് നികുതി. ഇതിനു പുറമെയാണ് വിവിധ വിഭാഗങ്ങളിലുള്ള കാറുകള്‍ക്ക് വ്യത്യസ്തമായ സെസ് കൂടി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചെറു കാറുകള്‍, ഹൈബ്രിഡ് കാറുകള്‍ എന്നിവയുടെ സെസ് കാര്യമായി കൂട്ടിയിട്ടില്ല. അതിനാല്‍ അവയുടെ വില കൂടില്ലെന്നാണ് സൂചന.