സൗദിയിലെ പൊതുമാപ്പില്‍ നാടുകടത്തപ്പെട്ടവര്‍ക്ക് തിരികെയെത്താന്‍ വിലക്കില്ലെന്ന് ജവാസാത്ത്

single-img
15 September 2017

saudi

കഴിഞ്ഞ പൊതുമാപ്പില്‍ നാടുകടത്തപ്പെട്ടവര്‍ക്ക് വീണ്ടും സൗദിയിലേക്കു വരുന്നതിന് വിലക്കില്ലെന്ന് സൗദി ജവാസാത്ത്. എന്നാല്‍ വിരലടയാളം രേഖപ്പെടുത്തി നാടു കടത്തപ്പെടുന്നവര്‍ക്ക് വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് മൂന്ന് വര്‍ഷമാണെന്ന് സൗദി ജവാസാത്ത് അറിയിച്ചു.

സ്‌പോണ്‍സറില്‍നിന്നും ചാടിപ്പോയവരെ ഹുറൂബാക്കപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ നിന്നും വിരലടയാളം രേഖപ്പെടുത്തിയാണ് നാടുകടത്താറുള്ളത്. അത്തരത്തിലുള്ളവര്‍ക്കാണ് മൂന്നുവര്‍ഷത്തെ വിലക്ക് ബാധകമാവുക.

അതേസമയം ഒരിക്കല്‍ ലഭിച്ച എക്‌സിറ്റ് റീ എന്‍ട്രി വിസയില്‍ യാതൊരു മാറ്റവും വരുത്താന്‍ കഴിയില്ലെന്ന് ജവാസാത് വ്യക്തമാക്കി. മാറ്റം ആവശ്യമുള്ളവര്‍ അദൃത്തെ എക്‌സിറ്റ്. റീ എന്‍ട്രി വിസ ക്യാന്‍സല്‍ ചെയത് വീണ്ടും പുതിയ എക്‌സിറ്റ്, റീ എന്‍ട്രി വിസക്ക് അപേക്ഷിക്കണം.

ഇത്തരം ഘട്ടങ്ങളില്‍ ആദ്യത്തെ എക്‌സിറ്റ്, റീ എന്‍ട്രി വിസക്കടച്ച തുക തിരിച്ച് നല്‍കില്ല. പുതിയ എക്‌സിറ്റ്, റീ എന്‍ട്രി വിസക്ക് ഫിസ് നല്‍കുകയും വേണമെന്നും സൗദി ജവാസാത് അറിയിച്ചു.