രാജധാനി എക്‌സ്പ്രസ് പാളം തെറ്റി

single-img
14 September 2017

ന്യൂഡല്‍ഹി: ജമ്മു താവി-ന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ് പാളം തെറ്റി. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലേക്കു പ്രവേശിക്കവെ ഇന്നു രാവിലെ ആറുമണിക്കാണ് സംഭവം. ട്രെയിനിന്റെ അവസാനത്തെ ബോഗിയാണ് പാളം തെറ്റിയതെന്ന് അധികൃതര്‍ അറിയിച്ചു. ആളപായമോ ആര്‍ക്കും പരുക്കോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അടുത്തിടെയായി ട്രെയിന്‍ പാളം തെറ്റുന്നത് പതിവായിരിക്കുകയാണ്. രാജ്യത്ത് രണ്ടാഴ്ചയ്ക്കിടെ നടക്കുന്ന അഞ്ചാമത്തെ ട്രെയിന്‍ അപകടമാണിത്.