‘സെന്‍കുമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ല’: ഹര്‍ജി കോടതി തള്ളി

single-img
14 September 2017

അധികാരദുര്‍വിനിയോഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പോലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാറിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളി. മധ്യമേഖല ഐജി, കെടിഡിസി എംഡി, കെഎസ്ആര്‍ടിസി എംഡി, സംസ്ഥാന പൊലീസ് മേധാവി എന്നീ സ്ഥാനങ്ങള്‍ വഹിച്ചപ്പോല്‍ സെന്‍കുമാര്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

പൊലീസിലെ ഉന്നത സ്ഥാനങ്ങള്‍ ഉപയോഗിച്ച് സെന്‍കുമാര്‍ പല കേസുകളിലും ഇടപെടല്‍ നടത്തിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തള്ളിയത്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്.