സ്‌കൂളിന് തീപിടിച്ച് കുട്ടികളടക്കം 24 പേര്‍ വെന്തു മരിച്ചു

single-img
14 September 2017

ക്വാലാലംപുര്‍: മലേഷ്യയില്‍ സ്‌കൂളിന് തീപിടിച്ച് കുട്ടികളടക്കം 24 പേര്‍ വെന്തു മരിച്ചു. ക്വാലാലംപുരിലെ ദാറുല്‍ ഖുറാന്‍ ഇത്തിഫഖിയ തഹ്ഫീസ് സ്‌കൂളില്‍ ഇന്ന് പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്.

13നും 17നും മധ്യേപ്രായമുള്ളവരാണ് മരിച്ച കുട്ടികളില്‍ ഭൂരിഭാഗവും. ഇവര്‍ താമസിച്ചിരുന്ന രണ്ടാം നിലയില്‍ നിന്ന് പുറത്തിറങ്ങാന്‍ ഒരു വാതില്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. രക്ഷപ്പെടാന്‍ മറ്റു വഴിയില്ലാതെ കുട്ടികളും അധ്യാപകരും മുറിക്കുള്ളില്‍ കുടുങ്ങിയതാണ് ദുരന്തത്തിന്റ തീവ്രത കൂട്ടിയത്.

തീയണച്ച ശേഷം രക്ഷാ പ്രവര്‍ത്തകര്‍ മുറിക്കുള്ളില്‍ പ്രവേശിച്ചപ്പോള്‍ മൃതദേഹങ്ങളെല്ലാം ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കുട്ടികളെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.