സൗദിയില്‍ വാട്‌സ് ആപ് ഉള്‍പ്പെടെ വോയ്‌സ്, വീഡിയോ കോള്‍ ആപ്‌ളിക്കേഷനുകള്‍ക്ക് അനുമതി നല്‍കി

single-img
14 September 2017

റിയാദ്: വാട്‌സ് ആപ് കോളുകള്‍ ഉള്‍പ്പെടെ വോയ്‌സ്, വീഡിയോ കോള്‍ ആപ്‌ളിക്കേഷനുകള്‍ക്ക് അനുമതി നല്‍കി സൗദിയില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആപ്‌ളിക്കേഷനുകള്‍ ബ്‌ളോക് ചെയ്ത നടപടി എടുത്തുകളയണമെന്ന് കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എഞ്ചിനീയര്‍ അബ്ദുല്ല അല്‍ സവാഹ ടെലികോം കമ്പനികേളാട് നിര്‍ദേശിച്ചു.

അടുത്ത ബുധനാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. ആശയവിനിമയമേഖലയിലെ നൂതന സാധ്യതകള്‍ ഉപയോക്താക്കള്‍ക്ക് ഉറപ്പുവരുത്തുന്നതാണ് നടപടി. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി ടെലികോം മേഖലയിലടക്കം വരുത്തുന്ന നയപരമായ മാറ്റത്തിന്റെ ഭാഗം കുടിയാണ് പുതിയ ഉത്തരവ്.