2024 ലെയും 2028 ലെയും ഒളിമ്പിക്‌സ് വേദികള്‍ പ്രഖ്യാപിച്ചു: 2024ലെ ഒളിമ്പിക്‌സ് പാരീസില്‍

single-img
14 September 2017

പെറു: 2024 ലെയും 2028 ലെയും ഒളിമ്പിക്‌സ് വേദികള്‍ പ്രഖ്യാപിച്ചു. 2024 ഒളിമ്പിക്‌സ് പാരീസിലും 28ലേത് ലോസ് ആഞ്ചല്‍സിലും നടക്കും. രാജ്യാന്തര ഒളിമ്പിക്‌സ് കമ്മിറ്റി വോട്ടെടുപ്പിലൂടെയാണ് വേദികള്‍ തീരുമാനിച്ചത്. ഇതാദ്യമായാണ് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി രണ്ട് വേദികള്‍ ഒരുമിച്ച് പ്രഖ്യാപിക്കുന്നത്.

അവസാനം ഒളിമ്പിക്‌സിന് വേദിയായതിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് കൂടിയാണ് പാരീസിന് 2024 വേദി അനുവദിച്ചത്. നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് സദസ്സ് തീരുമാനത്തെ വരവേറ്റത്. 1924ലാണ് ഇതിന് മുന്‍പ് പാരീസ് വിശ്വ കായിക മേളക്ക് വേദിയായത്. ലോസ് ആഞ്ചല്‍സ് 1984ലും 32ലും ഒളിമ്പിക്‌സിന് വേദിയായിരുന്നു

രണ്ട് വേദികളും ഒരുമിച്ച് പ്രഖ്യാപിക്കാന്‍ സാധിച്ചത് തന്റെ നേട്ടമായി കരുതുന്നുവെന്ന് ഐഒസി പ്രസിഡന്റ് തോമസ് ബാക് പറഞ്ഞു. ഇരുരാജ്യങ്ങളെയും ഐക്യകണ്‌ഠേനയാണ് തെരെഞ്ഞെടുത്തത്. പാരീസിനെയും ലോസ് ഏഞ്ചല്‍സിനെയും സംബന്ധിച്ചിടത്തോളം ചരിത്രനേട്ടമാണിതെന്നും ബാച്ച് അഭിപ്രായപ്പെട്ടു.