അനന്തഭദ്രം സിനിമയിലെ നടിയുടെ ഹണിമൂണ്‍ ചിത്രങ്ങള്‍ ‘ലീക്കാക്കി’: സോഷ്യല്‍ മീഡിയയില്‍ വൈറലായി

single-img
14 September 2017

അനന്തഭദ്രം എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ അനിയത്തി ഭാമയായി വേഷമിട്ട റിയ സെന്നിന്റെ ഹണിമൂണ്‍ ചിത്രം വൈറലാകുന്നു. ഹണിമൂണിനിടെ ലിപ്ലോക്ക് ചെയ്യുന്ന ചിത്രം ആരാധകര്‍ക്കായി ഇന്‍സ്റ്റാഗ്രാമിലൂടെ റിയ തന്നെയാണ് പങ്കുവച്ചത്.

ചെക്ക് റിപ്പബ്‌ളിക്കിലാണ് ഇരുവരും ഹണിമൂണ്‍ ആഘോഷിച്ചത്. ബാല്യകാല സുഹൃത്തും ബിസിനസ്സുകാരനുമായ ശിവം തിവാരിയാണ് റിയ സെന്നിന്റെ ഭര്‍ത്താവ്. ഓഗസ്റ്റിലായിരുന്നു റിയ വിവാഹിതയായത്.

അനന്തഭദ്രം എന്ന ചിത്രത്തിലൂടെയാണ് റിയസെന്‍ മലയാളികള്‍ക്ക് പ്രിയതാരമാകുന്നത്. റിയ വിഷ്‌കന്യ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ബംഗാളിന്റെ സ്വപ്ന കാമുകി സുചിത്ര സെനിന്റെ കൊച്ചുമകളും, പ്രശസ്ത ബോളിവുഡ് നടി മൂണ്‍ മൂണ്‍ സെന്നിന്റെ ഇളയ മകളുമാണ് റിയ.