ഇന്ധന വില കുറഞ്ഞേക്കും: സൂചന നല്‍കി കേന്ദ്ര പെട്രോളിയം മന്ത്രി

single-img
13 September 2017

ഇന്ധന വില വരും ദിവസങ്ങളിൽ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. ദിവസേനയുള്ള ഇന്ധന വില നിർണയത്തിന്‍റെ പേരിൽ എണ്ണവില ഉയരുന്നതിന് കേന്ദ്രം വ്യാപക വിമർശനം നേരിടുന്പോഴാണ് മന്ത്രിയുടെ പ്രതികരണം.

പെട്രോൾ, ഡീസൽ വില പിടിച്ചുനിർത്താനായി ചരക്കു സേവന നികുതിയുടെ (ജിഎസ്ടി) പരിധിയിൽ കൊണ്ടുവരാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. ഇതു വിലയിൽ വ്യത്യാസം കൊണ്ടുവരും. ക്രൂഡോയിൽ വില ഉയർന്നതാണു പെട്രോൾ വില കൂടാൻ കാരണം. അമേരിക്കയിൽ വീശിയടിച്ച ഇർമ ചുഴലിക്കാറ്റും ക്രൂഡ് ഓയിൽ വില വർധിക്കാൻ കാരണമായിട്ടുണ്ട്. വില താഴ്ന്നാൽ രാജ്യത്ത് ഇന്ധനവില കുറയും.

വരുംദിവസങ്ങളിൽ ക്രൂഡോയിൽ വില കുറയുമെന്നാണു നിഗമനം. ദിവസേനയുള്ള ഇന്ധനവില നിർണയം സുതാര്യമാണെന്നും ധർമേന്ദ്ര പ്രധാൻ അറിയിച്ചു.