നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

single-img
13 September 2017

നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പല തവണ ​ചോദ്യംചെയ്​തിട്ടും തനിക്കെതിരെ തെളിവ്​ ലഭിക്കാത്ത സാഹചര്യത്തിൽ അറസ്​റ്റ്​ ചെയ്​ത്​ ജയിലിലടച്ച്​ തെളിവുണ്ടാക്കാൻ ​​ശ്രമം നടത്തുന്നതടക്കം ചൂണ്ടിക്കാട്ടിയാണ്​ നാദിർഷ മുൻകൂർ ജാമ്യഹർജി നൽകിയിട്ടുള്ളത്​. ഇപ്പോൾ കേസുമായി ബന്ധപ്പെട്ട്​ തെറ്റായ മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്​ഥർ തന്‍റെ മേൽ സമ്മർദ്ദം ​ചെലുത്തുകയാണെന്നും ഹർജിയില്‍ പറയുന്നു.

ദിലീപിന്റെ നിർദേശപ്രകാരം പൾസർ സുനിക്ക് പണം നൽകിയെന്ന് മൊഴി നൽകാൻ പൊലീസ് നിർബന്ധിച്ചു എന്നും ഹർജിയിൽ പറയുന്നു. ഈ മാസം ഏഴിന്​ നൽകിയ നാദിർഷയുടെ മുൻകൂർ ജാമ്യഹർജി പിറ്റേ ദിവസം അവധിക്കാല ബെഞ്ചിന്‍റെ പരിഗണനക്കെത്തിയെങ്കിലും ഇന്ന് ​ പരിഗണിക്കാൻ മാറ്റുകയായിരുന്നു. ജാമ്യഹർജികൾ പരിഗണിക്കുന്ന സ്ഥിരം ബെഞ്ച്​ മുമ്പാകെ 112ആം ഇനമായാണ്​ ഇന്ന് മുൻകൂർ ജാമ്യ ഹർജി പരിഗണനക്കെത്തുക. നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യപേക്ഷയെ എതിര്‍ത്ത് പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്.

നടിയെ ആക്രമിക്കുന്നതിന് മുമ്പ് നാദിർഷയിൽ നിന്ന് 25000 രൂപ കൈപ്പറ്റിയെന്ന് പൾസർ സുനിയുടെ പുതിയ മൊഴിയുള്ളതിനാൽ നാദിർഷയെ ഉടൻ ചോദ്യം ചെയ്യണമെന്ന നിലപാടാകും പ്രോസിക്യൂഷൻ‌ സ്വീകരിക്കുക.