‘ഒരു ചടങ്ങും ഇല്ലാതെ ഇഷ്ടപ്പെട്ട രണ്ടു പേരും ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങി’: മകന്റെ വിവാഹവാര്‍ത്ത ഫേസ്ബുക്കിലൂടെ അറിയിച്ച് മുന്‍ എംഎല്‍എ കെകെ ലതിക

single-img
13 September 2017

ആര്‍ഭാടങ്ങളും ആഘോഷങ്ങളുമില്ലാതെ കുറ്റ്യാടി മുന്‍ എംഎല്‍എ കെകെ ലതികയുടെയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹന്‍മാഷിന്റെയും ഇളയമകന്‍ ഉണ്ണിയുടെ വിവാഹം. ഫെയ്‌സ്ബുക്കിലൂടെ കെകെ ലതികയാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.

ഞങ്ങളുടെ ഉണ്ണിയുടെ( ഇളയമകന്റെ) വിവാഹം കഴിഞ്ഞു. ഒരു ചടങ്ങും ഇല്ലാതെ ഇഷ്ടപ്പെട്ട രണ്ടു പേരും ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങി എന്ന ചെറിയ കുറിപ്പോടുകൂടിയാണ് മകന്റെ വിവാഹവാര്‍ത്ത കെ കെ ലതിക പങ്കുവെച്ചിരിക്കുന്നത്. തീരുമാനത്തെ അഭിനന്ദിച്ചും, പ്രശംസിച്ചും സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ രംഗത്തെത്തി.

മകളുടെ വിവാഹം ആഡംബരപൂര്‍വം നടത്തിയതിന് സിപിഐ എംഎല്‍എ ഗീതാ ഗോപിക്കെതിരെ വിമര്‍ശനം ഉയരുകയും സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയും വന്നിരുന്നു. ഈ വിവാദം കത്തി നില്‍ക്കുന്നതിനിടെയാണ് ലതികയുടെ മകന്‍ മാതൃകയായത്.