കോഴിക്കോട് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം കിണറ്റിലെറിഞ്ഞു

single-img
13 September 2017

കോഴിക്കോട് കൊടിയത്തൂരില്‍ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച് കിണറ്റിലിട്ടു. കാരാളിപ്പറമ്പില്‍ പാറപ്പുറത്ത് രമേശനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിയശേഷം കിണറ്റില്‍ തള്ളുകയായിരുന്നു. പുലര്‍ച്ചെ സമീപവാസികളാണ് രമേശിനെ കിണറ്റില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് രമേശനെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ അടിയന്തിര വൈദ്യ ശസ്ത്രക്രിയക്ക് വിധേയനാക്കിയെന്നാണ് വിവരം. സംഭവ സ്ഥലത്തുനിന്ന് ഒരു കത്തി കണ്ടെടുത്തതായും സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.