മലക്കം മറിഞ്ഞു മുരളീധരൻ; പ്രതിപക്ഷ നേതാവ് മാറണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കെ.മുരളീധരന്‍

single-img
12 September 2017

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് മാറണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ. തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്നും അങ്ങനെ ചെയ്യുന്നവര്‍ക്ക് മറ്റ് ഉദ്ദേശ്യമുണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതൃസ്ഥാനത്തിന് അര്‍ഹനാണെന്നാണ് താന്‍ പറഞ്ഞത്. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണമെന്ന വികാരം പ്രവര്‍ത്തകര്‍ക്കുണ്ടെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം, പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് നടത്തിയ അഭിപ്രായ പ്രകടനത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് പ്രതിപക്ഷ നേതാവാകാന്‍ യോഗ്യന്‍ ഉമ്മന്‍ ചാണ്ടിയാണെന്നും, ഉമ്മന്‍ ചാണ്ടി നേതൃനിരയില്‍ വരണമെന്നതു പ്രവര്‍ത്തകരുടെ വികാരമാണെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടത്.