ബണ്ടി ചോർ ആത്മഹത്യക്ക് ശ്രമിച്ചു

single-img
12 September 2017

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ എന്ന ദേവീന്ദർ സിങ്(44) തിരുവനന്തപുരം സെൻട്രൽ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് ഉച്ചക്ക് 1.45 നായിരുന്നു സംഭവം നടന്നത്.

ഉച്ചയൂണിനായി പുറത്ത് ഇറക്കിയ സമയത്ത് ബൾബിന്റ കഷ്ണം വിഴുങ്ങുകയായിരുന്നു ആത്മഹത്യാ ശ്രമം. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജയിൽ അധികൃതർ അറിയിച്ചു.

അതേസമയം ആത്മഹത്യാ ശ്രമത്തിന് ബണ്ടിക്കെതിരെ കേസെടുക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ നാലര വര്‍ഷമായി പൂജപ്പുര ജയിലിലെ പ്രത്യേക സെല്ലിൽ പാർപ്പിച്ചിരിക്കുന്ന ബണ്ടി, ഭവനഭേദനം, മോഷണം, തെളിവു നശിപ്പിക്കൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതിയാണ്.

തിരുവനന്തപുരത്ത് അതീവ് സുരക്ഷാസംവിധാനങ്ങളുള്ള വീട്ടിൽ മോഷണം നടത്തിയതിലൂടെയാണ് ബണ്ടി ചോർ മലയാളികൾക്കു പരിചിതനാകുന്നത്.