സന്ദർശക രജിസ്റ്റർ നശിച്ചതോ നശിപ്പിച്ചതോ?നടി ആക്രമിക്കപ്പെടുന്നതിനു മുൻപും ശേഷവുമുള്ള കാവ്യയുടെ വില്ലയിലെ സന്ദർശക രജിസ്റ്റർ കാണാതായി

single-img
12 September 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ആലുവ സബ്ജയിലിൽ കഴിയുന്ന, നടൻ ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യാമാധവന്‍റെ വില്ലയിലെ സന്ദർശക രജിസ്റ്റർ നശിച്ചു.രജിസ്റ്റർ കാണാതായതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. നടി ആക്രമിക്കപ്പെടുന്നതിനു മുൻപും ശേഷവുമുള്ള റജിസ്റ്ററുകളാണു കാണാതായത്.വെള്ളം വീണ് രജിസ്റ്റർ നശിച്ചുവെന്നാണ് ജീവനക്കാർ പറഞ്ഞത്.

കാവ്യയുടെ വില്ലയിൽ താൻ പോയിട്ടുണ്ടെന്ന് നേരത്തെ, പൾസർ സുനി വ്യക്തമാക്കിയിരുന്നു. ഇവിടുത്തെ സന്ദർശക രജിസ്റ്ററിൽ താൻ പേരും ഫോൺനമ്പരും രേഖപ്പെടുത്തിയെന്നും സുനി പോലീനെ അറിയിച്ചിരുന്നു.ഇതിനു പിന്നാലെയാണ്, രജിസ്റ്റർ നശിച്ചുവെന്ന് ജീവനക്കാർ വ്യക്തമാക്കിയത്.

അതിനിടെ ദിലീപ് ബുധനാഴ്ച വീണ്ടും ജാമ്യാപേക്ഷ നൽകും. അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂർത്തിയാകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണ്ടും അപേക്ഷ നൽകുക. ഉപാധികൾ പൂർണമായും പാലിച്ച് അച്ഛന്റെ ശ്രാദ്ധച്ചടങ്ങിൽ പങ്കെടുത്ത കാര്യം ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടും.