‘നടിയെ ആക്രമിക്കുന്നതിന് നാദിര്‍ഷ നല്‍കിയത് 25,000 രൂപ’ ;പണം നാദിര്‍ഷാ നല്‍കിയത് കട്ടപ്പനയിലെ ഋത്വിക് റോഷന്റെ സെറ്റില്‍ വെച്ചെന്ന് സുനി

single-img
12 September 2017

നടിയെ ആക്രമിക്കുന്നതിന് തൊട്ടുമുന്‍പ് സംവിധായകന്‍ നാദിര്‍ഷാ 25,000 രൂപ നല്‍കിയതായി പള്‍സര്‍ സുനി.തൊടുപുഴയില്‍ ചിത്രീകരണം നടന്നുകൊണ്ടിരുന്ന കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ സൈറ്റില്‍ വെച്ചാണ് നാദിര്‍ഷായുടെ പക്കല്‍ നിന്നും പണം കൈപ്പറ്റിയതെന്നും ദിലീപ് പറഞ്ഞിട്ടാണ് ഈ പണം നാദിര്‍ഷാ നല്‍കിയതെന്നും മൊഴിയിലുണ്ട്.പള്‍സര്‍ സുനി തൊടുപുഴയില്‍ എത്തിയത് മൊബൈല്‍ ടവര്‍ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഹൈക്കോടതിയില്‍ നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെയാണ് പരിഗണിക്കുന്നതും. ഇതിനിടെ നാദിര്‍ഷായെ കസ്റ്റഡിയില്‍ എടുത്തേക്കുമെന്നും സൂചനയുണ്ട്.

അതിനിടെ ദിലീപ് ബുധനാഴ്ച വീണ്ടും ജാമ്യാപേക്ഷ നൽകും. അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂർത്തിയാകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വീണ്ടും അപേക്ഷ നൽകുക. ഉപാധികൾ പൂർണമായും പാലിച്ച് അച്ഛന്റെ ശ്രാദ്ധച്ചടങ്ങിൽ പങ്കെടുത്ത കാര്യം ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടും.