കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയില്‍ വര്‍ദ്ധന

single-img
12 September 2017

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്തയില്‍ ഒരു ശതമാനം വര്‍ധന. കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഇതോടെ ഡി.എ നാല് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി ഉയരും. ജൂലായ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണിത്.

ക്ഷാമബത്ത ഉയര്‍ത്തിയതിലൂടെ കേന്ദ്രത്തിന് പ്രതിവര്‍ഷം 3068 കോടിയുടെ അധിക ബാധ്യത വരും. ഈ സാമ്പത്തിക വര്‍ഷം മാത്രം 2045 കോടിയായിരിക്കും ബാധ്യത. അതേസമയം, കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയില്‍ നിന്ന് 21,000 രൂപയാക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രം തീരുമാനം എടുത്തിട്ടില്ല.