വ്യാഴാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം മാറ്റിവച്ചു

single-img
11 September 2017

ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് ഈ മാസം 14 മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. ഗതാഗതമന്ത്രി തോമസ് ചാണ്ടി കൊച്ചിയില്‍ ബസുടമകളുടെ സംഘടനാ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം.

ആവശ്യങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യാമെന്ന് മന്ത്രി ബസുടമകള്‍ക്ക് ഉറപ്പുനല്‍കി. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്തമാസം അഞ്ചുമുതല്‍ അനിശ്ചിതകാലസമരം ആരംഭിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.ബി.സത്യന്‍ അറിയിച്ചു. ഡീസല്‍ വില വര്‍ധിച്ചതിനെ തുടര്‍ന്നാണ് നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നത്.