വെളിപ്പെടുത്തലുമായി ഷക്കീല: ചതിച്ചത് ചേച്ചി

single-img
10 September 2017

ചെന്നൈ: ഒരു കാലത്ത് മലയാള സിനിമാ വ്യവസായത്തെത്തന്നെ താങ്ങി നിര്‍ത്തിയ നടിയായിരുന്നു ഷക്കീല. മുഖ്യധാരാ മലയാളസിനിമകള്‍ ഒന്നൊന്നായി പൊട്ടുമ്പോള്‍ വരിവരിയായി ഇറങ്ങിയ ഷക്കീലപ്പടങ്ങള്‍ വിജയിക്കുന്നത് ഒരു കാഴ്ച തന്നെയായിരുന്നു.

ബി ഗ്രേഡ് പടങ്ങളില്‍ അഭിനയിച്ചു എന്ന കുറ്റത്തിന് സ്വന്തം വീട്ടുകാര്‍ പോലും തന്നെ അകറ്റി നിര്‍ത്തിയെന്ന് ഷക്കീല പറയുന്നു. അധികം സമ്പത്തൊന്നും ഒരു കാലത്തും മോഹിച്ചിട്ടില്ല. ഇന്നുവരെ തെറ്റായ മാര്‍ഗങ്ങളില്‍ പണം സമ്പാദിക്കാന്‍ തുനിഞ്ഞിട്ടില്ല. അങ്ങനെ ജീവിക്കേണ്ട ഗതികേട് ഇപ്പോഴും തനിക്കില്ലെന്നും ഷക്കീല അഭിമാനത്തോടെ പറയുന്നു.

ഇരുപതു വര്‍ഷമായി ഞാന്‍ സിനിമയിലുണ്ട്. പക്ഷേ, ഇപ്പോഴും വാടകക്കാരിയാണ്. വീടിന് പതിനായിരം രൂപയാണ് വാടക. ഇതുവരെ കൃത്യമായി വാടക കൊടുക്കാന്‍ കഴിഞ്ഞു, തെറ്റായ വഴികളിലൂടെ സഞ്ചരിക്കാതെതന്നെ. ഇപ്പോള്‍ നാല്‍പത്തിമൂന്നു വയസായി. മറ്റു മാര്‍ഗങ്ങളില്‍ നാലു കാശ് സമ്പാദിച്ചിരുന്നുവെങ്കില്‍ അക്കൗണ്ടില്‍ കോടികള്‍ ഉണ്ടാവുമായിരുന്നെന്നും ഒരു പുരുഷനും മോശമായി എന്നെ സമീപിക്കാന്‍ കഴിയില്ലെന്നും ഷക്കീല പറഞ്ഞു.

സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് 1000 രൂപ പോലും സമ്പാദ്യമില്ല. തിരക്കുള്ള സമയത്തു പോലും അഭിനയിക്കുക അതിന് കിട്ടിയ ചെക്കുകള്‍ അമ്മയെ ഏല്‍പ്പിക്കുക അതില്‍ കവിഞ്ഞൊന്നും ചിന്തിച്ചിരുന്നില്ല. അമ്മ പണം ചേച്ചിയെ ഏല്‍പിക്കും. അവര്‍ പണമെല്ലാം സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ചു.

ചേച്ചി ഇപ്പോള്‍ കോടീശ്വരിയാണ്, ഷക്കീല പറയുന്നു. ഇരുപത് പേരെയെങ്കിലും ഞാന്‍ പ്രണയിച്ചു. വിവാഹം എന്ന ലക്ഷ്യത്തോടെയായിരുന്നു ഞാന്‍ ആ ബന്ധങ്ങള്‍ കണ്ടത്. പക്ഷേ വിധി എല്ലാം മാറ്റി മറിച്ചു. പ്രണയ ബന്ധങ്ങളെല്ലാം പരാജയമായിരുന്നു. ഒരു പുതിയ പ്രണയത്തിനായി ഞാന്‍ ഇപ്പോഴും കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.