ജെ എൻ യു ചുവപ്പിന്റെ ഉരുക്കു കോട്ട: എസ് എഫ് ഐ-ഐസ-ഡി എസ് എഫ് ഇടതു സഖ്യത്തിനു തകർപ്പൻ ജയം

single-img
10 September 2017


ഡൽഹി: ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ എസ് എഫ് ഐ-ഐസ- ഡി എസ് എഫ് ഇടതുസഖ്യത്തിനു (യുണൈറ്റഡ് ലെഫ്റ്റ് ഫ്രന്റ്) തകർപ്പൻ ജയം. പ്രധാന എതിരാളികളായ എ ബി വിപിയേയും ബാപ്സ (Birsa Ambedkar Phule Students’ Association) യേയും പിന്നിലാക്കിക്കൊണ്ട് മുഴുവൻ ജനറൽ സീറ്റുകളും എസ് എഫ് ഐ- ഐസ-ഡി എസ് എഫ് സഖ്യം കരസ്ഥമാക്കി.

യുണൈറ്റഡ് ലെഫ്റ്റ് സ്ഥാനാർത്ഥിയായ ഗീതാകുമാരിയാണു 1506 വോട്ടുകളോടെ പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ടത്. എ ഐ എസ് എ(All India Students’ Association) യുടെ പ്രവർത്തകയാണു ഗീതാകുമാരി. എ ബി വിപിയുടെ നിധി ത്രിപാഠി 1042 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി. ബാപ്സ  യുടെ  സ്ഥാനാർത്ഥിയായ ഷബാനയാണു 935 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തിയതു. ഒറ്റയ്ക്കു മത്സരിച്ച എ ഐ എസ് എഫിന്റെ സ്ഥാനാർത്ഥി അപരാജിത രാജയ്ക്ക് 416 വോട്ടുകൾ മാത്രമേ നേടുവാനായുള്ളൂ. സി പി ഐ ദേശീയനേതാവായ ഡി രാജയുടെ മകളാണു അപരാജിത.

https://www.facebook.com/arjun.sivaraman/videos/vb.100002093123373/1577320889014333

തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ആരംഭിച്ച വോട്ടെണ്ണല്‍ ഞായറാഴ്ച പുലര്‍ചെയാണ് പൂര്‍ത്തിയായത്. അതേസമയം, വോട്ടെണ്ണല്‍ പൂര്‍ത്തിയായെങ്കിലും ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടായില്ല. തിങ്കളാഴ്ചയാണ് ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുകയെന്ന് സര്‍വകലാശാലാ വൃത്തങ്ങള്‍ വ്യക്തമാക്കി.

മറ്റെല്ലാ ജനറൽ സീറ്റിലും യുണൈറ്റഡ് ലെഫ്റ്റ് സ്ഥാനാർത്ഥികൾ തന്നെയാണു വിജയിച്ചതു. സിമോൻ സോയാ ഖാൻ(ഐസ) വൈസ് പ്രസിഡന്റായും ദുഗ്ഗിരാള ശ്രീകൃഷ്ണ (എസ് എഫ് ഐ)  ജനറൽ സെക്രട്ടറിയായും ശുഭാൻഷു സിംഗ് ഡി എസ് എഫ്) ജോയിന്റ് സെക്രട്ടറിയായും തെരെഞ്ഞെടുക്കപ്പെട്ടു.

നജീബിന്റെ തിരോധാനവും യുജിസി വിജ്ഞാപനത്തെതുടര്‍ന്ന് ഗവേഷണ കോഴ്‌സുകളിലെ സീറ്റുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചതും സര്‍വകലാശാലയ്‌ക്കെതിരെ സംഘപരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന അപവാദ പ്രചരണങ്ങളും ചര്‍ച്ചയായ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും അവസാന നിമിഷം വരെയും ഉദ്വേഗജനകമായി തുടരുകയായിരുന്നു.

ചേപ്പൽ ഷെർപ്പ (ബാസോ)

സർവ്വകലാശാലയിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ കൌൺസിലർ പോസ്റ്റുകളിലും ലെഫ്റ്റ് ഫ്രന്റ് ആധിപത്യം നിലനിർത്തി. ജെഎന്‍യുവിലെ ഏറ്റവും പ്രധാനപ്പെട്ട സ്‌കൂളുകളായ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, സ്‌കൂള്‍ ഓഫ് ലാംഗ്വേജസ് എന്നിവിടങ്ങളിലെ കണ്‍വീനര്‍ സ്ഥാനം ഇടതു സഖ്യം നേടി.

സ്കൂൾ ഓഫ് ലാംഗ്വേജസിലെ അഞ്ചു സീറ്റുകളിൽ അഞ്ചും ലെഫ്റ്റ് ഫ്രന്റിനാണു ലഭിച്ചത്. സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലെ അഞ്ചു കൌൺസിലർ സ്ഥാനങ്ങളിൽ നാലിലും ഇടതു സഖ്യത്തിന്റെ സ്ഥാനാർത്ഥികൾ ആണു ജയിച്ചത്. ഒരു സീറ്റിൽ  ഉമർ ഖാലിദ് നയിക്കുന്ന ഭഗത് സിംഗ് അംബേദ്കർ സ്റ്റുഡന്റ്സ് അസ്സോസിയേഷന്റെ (ബാസോ) സ്ഥാനാർത്ഥി ചേപൽ ഷെർപ്പ വിജയിച്ചു. സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ അഞ്ചിൽ നാലു സീറ്റും ഇടതു സഖ്യത്തിനു ലഭിച്ചു. ഒരുസീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാണു വിജയിച്ചത്.

അവസാനം ലഭിച്ച വിവരമനുസരിച്ച് സ്കൂൾ ഓഫ് ഫിസിക്കൽ സയൻസ് , സ്കൂൾ ഓഫ് എൻവയോണ്മെന്റൽ സയൻസ് എന്നിവയൊഴികെ  ഒരിടത്തും ഏ ബി വി പിയ്ക്കു കാര്യമായ നേട്ടമുണ്ടാക്കാനായില്ല. 

മൊത്തം 7903 വിദ്യാർത്ഥികളിൽ 58.69 ശതമാനം (4639) പേരാണു വെള്ളിയാഴ്ച്ച നടന്ന തെരെഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതു.

ജനറൽ സീറ്റിലെ സ്ഥാനാർത്ഥികളും ലഭിച്ച വോട്ടും:

പ്രസിഡന്റ്

ഗീതാ കുമാരി (ലെഫ്റ്റ് ഫ്രന്റ്)          – 1506
നിധി തൃപാഠി (എ ബി വി പി )              – 1042
ഷബാനാ അലി (ബാപ്സ)                      -935
ഫറൂക്ക് (സ്വതന്ത്രൻ )                          – 419

നോട്ട                                                    -127

വൃഷ്ണികാ സിംഗ് (എൻ എസ് യു ഐ)   -82

വൈസ് പ്രസിഡന്റ്

സീമോൻ സോയാ ഖാൻ  (ലെഫ്റ്റ് ഫ്രന്റ്)                      – 1876

ദുർഗേഷ് കുമാർ (എ ബി വി പി )                                         – 1028
സുബോധ് കുൻവർ (ബാപ്സ)                                               – 910

നോട്ട                                                                                    -495

ഫ്രാൻസിസ് ലാൽറെംസിയാമ(എൻ എസ് യു ഐ)    – 201

ജനറൽ സെക്രട്ടറി

ദുഗ്ഗിരാള ശ്രീകൃഷ്ണ (ലെഫ്റ്റ് ഫ്രന്റ്)                 -2082
നികുഞ്ജ് മക്വാന (എബിവിപി)                         -975
കരം ബിദ്യാനാഥ്(ബാപ്സ)                                -854

നോട്ട                                                                  -389

പ്രീതി ധ്രുവേ(എൻ എസ് യു ഐ)                     -223

 ജോയിന്റ് സെക്രട്ടറി

ശുഭാൻഷു സിംഗ് (ലെഫ്റ്റ് ഫ്രന്റ്)                           -1755

പങ്കജ് കേശരി (എബിവിപി)                                      -920

വിനോദ് കുമാർ(ബാപ്സ)                                             -860

നോട്ട                                                                           -501

അലിമുദ്ദീൻ (എൻ എസ് യു ഐ)                             -222

മുഹമ്മദ് മെഹ്ദി ഹസൻ (എ ഐ എസ് എഫ്)   -214