അഞ്ചു വയസ്സുകാരിയെ സ്‌കൂളിലെ ഒഴിഞ്ഞ ക്ലാസ് മുറിക്കകത്തുവെച്ച് പീഡിപ്പിച്ച പിയൂണിനെ അറസ്റ്റ് ചെയ്തു

single-img
10 September 2017

രാജ്യത്ത് വീണ്ടും കൊടും പീഡനം. ഡല്‍ഹിയില്‍ അഞ്ചു വയസ്സുകാരിയെ ഒഴിഞ്ഞ ക്ലാസ്സ് മുറിക്കകത്തുവെച്ച് ബലാത്സംഗം ചെയ്ത പിയൂണിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തു. ഇയാള്‍ മൂന്ന് വര്‍ഷമായി ഇവിടെ ജോലി ചെയ്ത് വരികയായിരുന്നു.

ആരോഗ്യനില വഷളായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശാദ്രയിലെ ഗാന്ധിനഗറിലുള്ള ടാഗോര്‍ സ്‌കൂളില്‍ ഇന്നലെയാണ് ഒന്നാം ക്ലാസ്സുകാരി പീഡനത്തിനിരയത്. ഉച്ചഭക്ഷണ സമയത്ത് ഒഴിഞ്ഞ ക്ലാസ് മുറിയിലേക്ക് കൊണ്ടുപോയാണ് ഇയാള്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചത്.

ഹരിയാനയിലെ ഗുഡ്ഗാവില്‍ സ്‌കൂളിനകത്ത് ഏഴു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കഴുത്തറുത്തു കൊന്നതിനു പിന്നാലെയാണ് ഡല്‍ഹിയില്‍ അഞ്ചു വയസ്സുകാരിയെ സ്വകാര്യ സ്‌കൂളിലെ പിയൂണ്‍ പീഡിപ്പിച്ചത്.