ഗൌരി ലങ്കേഷ് വധം: കർണാടക സർക്കാർ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിനു റിപ്പോർട്ട് അയച്ചു

single-img
9 September 2017


മാധ്യമപ്രവർത്തക ഗൌരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിന്റെ സ്ഥിതിഗതികളുടെ പ്രാഥമിക റിപ്പോർട്ട് കർണ്ണാടക സർക്കാർ കേന്ദ്ര ആഭ്യന്ത്രമന്ത്രലായത്തിനു സമർപ്പിച്ചു. ദേശീയതലത്തിൽ വിവാദമുണ്ടാക്കിയ കൊലപാതകത്തിന്റെ വിശദവിവരങ്ങളും പോലീസ് സ്വീകരിച്ച പ്രാഥമിക നടപടികളും വിശദീകരിക്കുന്ന റിപ്പോർട്ടാണു കർണ്ണാടക സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്രത്തിനു സമർപ്പിച്ചത്.

ഗൌരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കാൻ കർണ്ണാടക സർക്കാർ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇക്കഴിഞ്ഞ സെപ്റ്റംബർ അഞ്ചാം തീയതിയാണു 55 -കാരിയായ ഗൌരി ലങ്കേഷിന്റെ അവരുടെ വസതിയുടെ മുന്നിൽ വെച്ച് അജ്ഞാതരായ അക്രമികൾ വെടിവെച്ചുകൊന്നത്. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കടുത്ത വിമർശകയായിരുന്ന ഗൌരി ലങ്കേഷിനെ വധിച്ചതിനു പിന്നിൽ സംഘപരിവാർ അനുകൂല തീവ്രവാദ സംഘടനകളാണെന്ന് ആരോപിക്കപ്പെടുന്നു.

കൊലപാതകം നടന്നതിന്റെ പിറ്റേദിവസം തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് തേടിയിരുന്നു.