ശ്വാസനാളത്തില്‍ ബലൂണ്‍ കുടുങ്ങി;കാസര്‍കോട് മൂന്നര വയസ്സുകാരന് സംഭവിച്ചത് ദാരുണാന്ത്യം

single-img
9 September 2017

കാസര്‍കോട്: സഹോദരിക്കൊപ്പം വീട്ടില്‍ കളിക്കുന്നതിനിടെ ശ്വാസനാളത്തില്‍ ബലൂണ്‍ കുടുങ്ങി മൂന്നര വയസ്സുകാരന്‍ മരിച്ചു. ബേഡഡുക്ക കുണ്ടംകുഴി അമ്മങ്കോട് തുമ്പടുക്ക വീട്ടില്‍ ശിവപ്രസാദിന്റെയും ദയാകുമാരിയുടെയും മകന്‍ ആദിത്യയാണ് മരിച്ചത്.

അബദ്ധത്തില്‍ ശ്വാസനാളത്തില്‍ ബലൂണ്‍ കുടുങ്ങി ശ്വാസംകിട്ടാതെ ബോധമറ്റ് വീണ കുട്ടിയെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം.