മൂന്നാം പിറന്നാളിന് അലംകൃതയുടെ ചിത്രം പങ്കുവെച്ച് പ്രിഥ്വിരാജ്

single-img
9 September 2017

പ്രിഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും കൊച്ചു സുന്ദരി അലംകൃതയ്ക്ക് മൂന്നു വയസ് തികഞ്ഞിരിക്കുകയാണ്. അലംകൃതയുടെ വിശേഷങ്ങള്‍ എപ്പോഴും ഫേസ്ബുക്കില്‍ പങ്കുവെക്കാറുള്ള പ്രിഥ്വി മൂന്നാം പിറന്നാളിനോടനുബന്ധിച്ച് അലംകൃതയുടെ ഒരു സൂപ്പര്‍ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

തന്റെ താരപ്രഭ ഒരിക്കലും മകളുടെ ബാല്യത്തെ ബാധിക്കരുത് എന്നുള്ളത് കൊണ്ട മകള്‍ അലംകൃത മേനോന്റെ മുഖം ഇതുവരെ പൃഥ്വിരാജ് സോഷ്യല്‍ മീഡിയയിലോ മറ്റോ പോസ്റ്റ് ചെയ്തിരുന്നില്ല. അത് പൃഥ്വിരാജും ഭാര്യ സുപ്രിയയും എടുത്ത തീരുമാനമായിരുന്നു. അതുകൊണ്ടു തന്നെ മകളുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്താലും അതില്‍ മുഖം മറച്ചു വയ്ക്കും.

എന്നാല്‍ ഒടുവില്‍ പൃഥ്വി ആ തീരുമാനം തിരുത്തി. മകളുടെ ഫോട്ടോ പൃഥ്വിരാജ് തന്നെ പുറത്തുവിട്ടു. ഫേസ്ബുക്ക്, ട്വിറ്റര്‍ പേജിലാണ് പൃഥ്വി മകളുടെ ഫോട്ടോ ഇട്ടത്. മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടാണ് പൃഥ്വിരാജ് ഫോട്ടോ ഷെയര്‍ ചെയ്തത്. പിറന്നാള്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും അല്ലി എന്ന അലംകൃത നന്ദി അറിയിച്ചതായും പൃഥ്വി പറയുന്നു.

മൂന്ന് മാസം മുന്‍പാണ് അലകൃതയെ സ്‌കൂളില്‍ ചേര്‍ത്തത്. ആ സന്തോഷവും പൃഥ്വി ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. മകളുടെ വളര്‍ച്ച കാണുന്നതാണ് തങ്ങളുടെ സന്തോഷം എന്ന് പൃഥ്വി പറയുന്നു. അലംകൃതയുടെ വളര്‍ച്ചയുടെ എല്ലാ ഘട്ടവും പൃഥ്വി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ പോസ്റ്റ് ചെയ്യുന്ന ഒരു ഫോട്ടോയില്‍ പോലും മകളുടെ മുഖം കാണിച്ചില്ല.

Happy birthday sunshine! Watching you grow up is Daada's and Mamma's biggest happiness! May you forever be a beacon of…

Posted by Prithviraj Sukumaran on Friday, September 8, 2017

താരകുടുംബമാണ് അലംകൃതയുടേത്. അച്ഛന്റെയും വല്ല്യച്ചന്റെയും അമ്മമ്മയുടെയും അച്ഛാച്ചന്റെയുമൊന്നും താരപ്രഭ മകളുടെ ബാല്യത്തെ ബാധിക്കരുത് എന്നും, സാധാരണ ഒരു ജീവിതം അവള്‍ക്കുണ്ടാവണം എന്നും പൃഥ്വിയും സുപ്രിയയും ആഗ്രഹിച്ചു. അതുകൊണ്ടാണ് ഇതുവരെ ഫോട്ടോ പുറത്ത് വിടാതിരുന്നത്.