വധുവിനെ കണ്ടതും കതിർമണ്ഡപത്തിൽ വെച്ച് വരൻ വൈലന്റായി; വിതുരയിലെ കല്യാണ മണ്ഡപത്തില്‍ നടന്ന സംഭവങ്ങളിങ്ങനെ

single-img
9 September 2017


തിരുവനന്തപുരം: കതിർമണ്ഡപത്തിൽ വച്ച് വരൻ അലറി വിളിച്ചതിനെ തുടർന്ന് വിവാഹം മുടങ്ങി. വിതുര പഞ്ചായത്തിലെ ഒരു കല്യാണമണ്ഡപത്തിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. വരന്റെയും വധുവിന്റെയും താത്പര്യപ്രകാരം ബന്ധുക്കൾ തമ്മിൽ ഒത്തുകൂടി ഉറപ്പിച്ച വിവാഹമായിരുന്നു. വിതുര സ്വദേശികളായ ഇരുവരും ബന്ധുക്കൾ കൂടിയാണ്.

മുഹൂര്‍ത്ത സമയം അടുത്തപ്പോള്‍ വധുവിനെ മണ്ഡപത്തിലേയ്ക്ക് ആനയിച്ചു. വധു കതിര്‍മണ്ഡപത്തിലേയ്ക്ക് വരുന്നത് കണ്ടതോടെ വരന്റെ ഭാവം മാറി. വരന്‍ അലറി വളിച്ച് വേദിയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. പിന്നാലെ മണ്ഡപത്തില്‍ വെച്ചിരുന്ന പൂക്കള്‍ വലിച്ചെറിഞ്ഞും വേദി അലങ്കോലമാക്കുകയുമായിരുന്നു.പൊടുന്നനെയുള്ള വരന്റെ ഭാവമാറ്റം കണ്ട് വധു പേടിച്ചുവിറച്ചു. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും അതേ അവസ്ഥയിലായിരുന്നു.

വിവാഹം അലങ്കോലപ്പെട്ടതോടെ വധുവിന്റെ വീട്ടുകാര്‍ വിതുര പോലീസില്‍ പരാതി നല്‍കിയതോടെ പോലീസ് സംഘം മണ്ഡപത്തിലെത്തി. വധുവിന്റെയും വരന്റെയും കുടുംബാംഗങ്ങളെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ചര്‍ച്ച നടത്തിയെങ്കിലും വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി.ഇയാൾ പെട്ടെന്ന് ക്ഷുഭിതനാകാനുള്ള കാരണം വ്യക്തമല്ലെന്നും അതേപ്പറ്റി ഒന്നും പറഞ്ഞില്ലെന്നും ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.