സിനിമാരംഗത്തെ പ്രശ്‌നങ്ങളുടെ പേരില്‍ പേടിച്ചുമാറി നില്‍ക്കേണ്ട കാര്യമില്ല;ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണം:ഭാവന

single-img
9 September 2017

കൊച്ചി: സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണമെന്ന് നടി ഭാവന. ചലച്ചിത്ര രംഗത്ത് കൂടുതല്‍ സ്ത്രീകള്‍ കടന്നു വരുന്നതില്‍ നടിയെന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നുവെന്നും സിനിമയില്‍ നിന്നും സ്ത്രീകള്‍ അകന്നു നില്‍ക്കേണ്ട ആവശ്യമില്ലെന്നും ഭാവന കൂട്ടിച്ചേര്‍ത്തു. കപ്പ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.വിമന്‍ കളക്ടീവ് ഇന്‍ സിനിമ, ചലച്ചിത്ര മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കുമെന്നും ഭാവന പറഞ്ഞു.

പുതിയ ചിത്രമായ ‘ആദം ജോണി’ന്റെ സംവിധായകന്‍ ജിനു എബ്രഹാമുമായി സംവദിച്ചപ്പോഴാണ് ഭാവന ഇക്കാര്യങ്ങള്‍ പറഞ്ഞത്. ആദം ജോണ്‍ താന്‍ ഏറെ ആസ്വദിച്ച്‌ ചെയ്ത ചിത്രമാണെന്നും സ്കോട്ട്ലന്‍ഡിലെ ചിത്രീകരണം മറക്കാനാകില്ലെന്നും ഭാവന പറഞ്ഞു. സ്കോട്ട്ലന്‍ഡില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയാണെന്ന് സംവിധായകനോട് പറഞ്ഞിരുന്നു. പിന്നീട് അവിടെനിന്ന് തിരികെ പോരാന്‍ തോന്നാതായി. അവിടെ ഒറ്റയ്ക്ക് നടത്തിയ യാത്രയെ കുറിച്ചും ഷോപ്പിങിനെ കുറിച്ചുമെല്ലാം ഭാവന അഭിമുഖത്തില്‍ പറഞ്ഞു.