അല്‍ഫോണ്‍സ് കണ്ണന്താനത്തെ ‘പൊങ്കാലയിട്ട്’ സോഷ്യല്‍ മീഡിയ: ബീഫ് വിഷയത്തില്‍ ട്രോളോട് ട്രോള്‍

single-img
8 September 2017

ബീഫ് വിഷയത്തില്‍ നിലപാട് തിരുത്തി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഇന്ന് രംഗത്ത് എത്തിയിരുന്നു. വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് സ്വന്തം രാജ്യത്തുനിന്നു ബീഫ് കഴിച്ചിട്ട് വന്നാല്‍ മതിയെന്നായിരുന്നു മന്ത്രിയുടെ പുതിയ നിര്‍ദേശം. എന്തു കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് കണ്ണന്താനത്തിന്റെ മലക്കം മറിച്ചില്‍.

ഇതിനെതിരെ സോഷ്യല്‍ മീഡിയ രംഗത്ത് എത്തിയിരിക്കുകയാണ്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊങ്കാലയാണ്.