ശ്രീവല്‍സം ഗ്രൂപ്പ് മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍

single-img
8 September 2017


ശ്രീവത്സം ഗ്രൂപ്പ് മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് സ്വദേശി കൃഷ്ണനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഗ്രൂപ്പിന്റെ അനധികൃത സ്വത്തിനെ കുറിച്ച് കൃത്യമായി അറിയാവുന്നയാളാണ് കൃഷ്ണന്‍.

ഹരിപ്പാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

നേരത്തെ ആദായ നികുതി വകുപ്പ് ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എം.കെ.ആര്‍ പിള്ളയ്ക്ക് ആയിരം കോടി രൂപയില്‍ അധികം വരുന്ന അനധികൃത സ്വത്തുണ്ടെന്ന് ആദായ നികുതി അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ എല്ലാ വിവരങ്ങളും രാധാമണിക്കും ഭര്‍ത്താവ് കൃഷ്ണനും അറിയാമെന്ന വിവരവും അധികൃതര്‍ക്ക് ലഭിച്ചിരുന്നു.