സ്‌കൂളിലെ ശുചിമുറിയില്‍ രണ്ടാം ക്ലാസുകാരനെ കഴുത്തറുത്തു കൊന്ന നിലയില്‍ കണ്ടെത്തി

single-img
8 September 2017

വെള്ളിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നിരിക്കുന്നത്. ഡല്‍ഹിക്കു സമീപം ഗുരുഗ്രാമിലെ സ്‌കൂള്‍ ശുചിമുറിയിലാണ് രണ്ടാം ക്ലാസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭോന്ദ്‌സി റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ഏഴു വയസ്സുകാരനായ പ്രഥ്യൂമന്‍ ആണ് കൊല്ലപ്പെട്ടത്.

കുട്ടിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്നു സംശയിക്കുന്ന കത്തി സമീപത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. ശുചിമുറി ഉപയോഗിക്കാന്‍പോയ മറ്റൊരു കുട്ടി രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസെത്തി അന്വേഷണം തുടങ്ങി.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആറുവയസ്സുകാരനായ കുട്ടിയെ ഇതേ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.