സാമന്ത ഭീഷണിപ്പെടുത്തിയെന്ന് നാഗചൈതന്യ

single-img
8 September 2017

ചെന്നൈ: ഈ വര്‍ഷമാധ്യമാണ് നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ ഇരുവരും തമ്മില്‍ പ്രണയമാണെന്ന വാര്‍ത്ത ഗോസിപ്പ് കോളങ്ങളില്‍ വളരെ നേരത്തേ തന്നെ ഇടംപിടിച്ചിരുന്നു. 2009ല്‍ റിലീസായ ‘യേ മായ ചെസേവ’ എന്ന തെലുങ്കു സിനിമയിലാണ് ഇവര്‍ ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്.

ഇതേ സിനിമയുടെ സെറ്റില്‍വെച്ചാണ് ഇവര്‍ തമ്മില്‍ പ്രണയത്തിലാകുന്നതും. എന്നാല്‍ സാമന്തയോടുള്ള തന്റെ പ്രണയത്തെക്കുറിച്ച് വീട്ടില്‍ പറഞ്ഞ കാര്യം നാഗചൈതന്യ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍. ഞാന്‍ വീട്ടുകാരെ അറിയിക്കാതെ വളരെ രഹസ്യമായാണ് പ്രണയിച്ചത്. സാമന്ത പലതവണ വീട്ടുകാരെ അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഞാന്‍ കൂട്ടാക്കിയില്ല.

എന്നാല്‍ ഒരിക്കല്‍ ചാറ്റിങ്ങിനിടയില്‍ പ്രണയം വീട്ടില്‍ തുറന്ന് പറഞ്ഞില്ലെങ്കില്‍ രാഖി കെട്ടി എന്നെ സഹോദരനാക്കുമെന്ന് സാമന്ത ഭീഷണിപ്പെടുത്തുകയായിരുന്നു. താലി ചാര്‍ത്തി ഭര്‍ത്താവകണോ.? രാഗി കെട്ടി സഹോദരനാകണോ.? എന്ന സന്ദേശം കണ്ടപാടെ ഞെട്ടിയ നാഗചൈതന്യ ഉടനെ വീട്ടുക്കാരോട് പ്രണയ ബന്ധം പറയുകയും വിവാഹത്തിന് സമ്മതം വാങ്ങുകയുമായിരുന്നു.