കേരളത്തില്‍ നിന്ന് ഓരോ മിനിട്ടിലും പോണ്‍ വീഡിയോ അപ്ലോഡ് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍: പോണ്‍ സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടി

single-img
8 September 2017

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പോണ്‍ വീഡിയോ അപ്ലോഡ് ചെയ്യുന്നത് കേരളത്തില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ ഓരോ മിനിട്ടിലും ശരാശരി 40 മിനിട്ട് പോണ്‍ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നുണ്ടെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പോണ്‍ സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുട്ടികളുടെ ലൈംഗിക വീഡിയോകള്‍ക്കാണ് കൂടുതല്‍ പേരും തിരച്ചില്‍ നടത്തിയിരിക്കുന്നത് എന്ന ഞെട്ടിക്കുന്ന വസ്തുതയും റിപ്പോര്‍ട്ട് പുറത്തു വിടുന്നുണ്ട്. രാജ്യത്ത് മൊത്തം പോണ്‍ വീഡിയോ അപ്ലോഡിംഗില്‍ 38 ശതമാനവും കുട്ടികളുടെ ലൈംഗിക വീഡിയോകളാണ്.

പോണ്‍ വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ വടക്കെ ഇന്ത്യയാണ് മുന്നില്‍. രാജ്യത്ത് ഹരിയാനയില്‍ നിന്നുള്ളവരാണ് ഏറ്റവും കൂടുതല്‍ പോണ്‍ വീഡിയോ കാണുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്‌കൂള്‍ കുട്ടികള്‍, കൗമാരക്കാര്‍, ദേശി ഗേള്‍സ് എന്നിവയാണ് ഗൂഗിള്‍ സെര്‍ച്ചില്‍ ഏറ്റവും കൂടുതല്‍ തിരയുന്ന വാക്കുകള്‍.